ചെറുപയർ മധുരമായി വിളയിച്ചെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം .
ചേരുവകൾ
ചെറുപയർ – 1 കപ്പ്
ശർക്കര – (ഏകദേശം 150 ഗ്രാം )
നാളികേരം ചിരകിയത് – അര കപ്പ്
നെയ് – 1 ടേബിൾസ്പൂൺ
ഏലക്കായ പൊടി – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെറുപയർ ഒരു കുക്കറിൽ ഇടുക.ഇതിലേക്ക് ചെറുപയർ നികന്നു നിൽക്കുന്ന വിധം വെള്ളം ഒഴിച്ച് കുക്കർ അടച്ചു വേവിക്കാൻ വെക്കാം .കുക്കർ ഒരു വിസിൽ അടിച്ചാൽ ഫ്ളയിം സിമിൽ ആക്കി ഒരു 15 മിനിറ്റിനു വേവിക്കാൻ ഇടണം .
ഇതേ സമയം ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കാൻ വെക്കാം.15 മിനിറ്റു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം .കുക്കറിലെ പ്രഷർ മുഴുവനായും പോയ ശേഷം കുക്കർ തുറക്കാം .
ശർക്കര ഉരുകി വന്നാൽ ശർക്കര പാനി അരിച്ചെടുത്തു വെക്കണം.ഇനി ഒരു പാൻ വെച്ച് ചൂടായാൽ ഇതിലേക്ക് ശർക്കര പാനി ചേർത്ത് കൊടുക്കാം.ശർക്കര പാനി ഒന്ന് തിളച്ചു വരുമ്പോൾ നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്തു കൊടുക്കാം .
ശർക്കര പാനിയും നാളികേരവും ഒന്ന് യോജിച്ചു വന്നാൽ ചെറുപയർ വേവിച്ചതും ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യാം.
ഏല്ലാം കൂടി യോജിച്ചു ഒന്ന് ഡ്രൈ ആയി വരുമ്പോൾ നെയ്യും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ ചെറുപയർ വിളയിച്ചത് തയ്യാർ …