നവരാത്രി സ്പെഷ്യൽ നെയ്പായസം

        
                 
           

ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയ്യാറാക്കിയാലോ. തയ്യാറാക്കാൻ ഏറ്റവും എളുപ്പവുമാണ് നെയ്പായസം.


ചേരുവകൾ


ഉണക്കലരി -അര കപ്പ്

ശർക്കര -300 ഗ്രാം

നെയ്യ് -5 ടേബിൾസ്പൂൺ

തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്

ഏലയ്ക്ക ചതച്ചത്- 5 എണ്ണം


തയ്യാറാക്കുന്ന വിധം


ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.

ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഒരു നൂൽ പരുവത്തിലുള്ള പാനിയാക്കി അരിച്ചെടുക്കുക .

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കുതിർത്തുവച്ച അരി ചെറിയ തീയിൽ നന്നായി വറുക്കുക.

ഇതിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളവും ഏലയ്ക്ക ചതച്ചതും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.

അരി വെന്ത് ഉടയുന്നത് വരെ വേവിച്ചെടുക്കണം . വെള്ളം ആവശ്യമുണ്ടെങ്കിൽ ഇടക്ക് ചേർത്തുകൊടുക്കാം.

നന്നായി വെന്ത അരിയിലേക്ക് ശർക്കര പാനിയും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.

അരിയും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.

എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.

രുചികരമായ നെയ്പായസം തയ്യാർ.

Comments (0)
Add Comment