പുതിയ ബയോമെഡിക്കല്‍ ആന്‍റ്​ ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ച്‌ യൂണിറ്റിെന്‍റ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി തുടങ്ങിയതായി ഖത്തര്‍ യൂനിവേഴ്സിറ്റി അറിയിച്ചു

ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ആരോഗ്യ വിഭാഗത്തിന് കീഴിലാണ് പുതിയ ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നത്.യൂനിവേഴ്സിറ്റിയിലെ ആരോഗ്യ ഗവേഷണ മേഖല കൂടുതല്‍ സമഗ്രമാക്കുന്നതി‍െന്‍റയും ഹെല്‍ത്ത്കെയര്‍ െപ്രാഫഷണല്‍ എജ്യുക്കേഷന്‍ മേഖലയിലും പരിശീലന രംഗത്തും പരിചയ സമ്ബന്നരും വിദഗ്ധരുമായ വ്യക്തികളെ വാര്‍ത്തെടുക്കുകയും ലക്ഷ്യമിട്ടാണ് പുതിയ ബയോമെഡിക്കല്‍, ഗവേഷണ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. 2017 ജനുവരിയില്‍ തന്നെ റിസര്‍ച്ച്‌ യൂണിറ്റിെന്‍റ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോളജ് ഓഫ് മെഡിസിന്‍, കോളേജ് ഓഫ് ഫാര്‍മസി, കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സ്​, കോളേജ് ഓഫ് ഡെന്‍റല്‍ മെഡിസിന്‍ എന്നിവയാണ് ഖത്തര്‍ യൂനിവേഴ്സിറ്റി ഹെല്‍ത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Comments (0)
Add Comment