പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ലയുടെ വിജയ കുതിപ്പിന് അവസാനമായി

ഇന്ന് ലീഡ്സ് യുണൈറ്റഡ് ആണ് വില്ല പാര്‍ക്കില്‍ വന്ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചത്. അതും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലീഡ്സ് യുണൈറ്റഡ് വിജയം. രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ ബാംഫോര്‍ഡ് നേടിയ ഹാട്രിക്കാണ് ലീഡ്സിന് വിജയം നല്‍കിയത്. ബാംഫോര്‍ഡിന്റെ ആദ്യ പ്രീമിയര്‍ ലീഗ് ഹാട്രിക്കാണിത്.55, 67, 74 മിനുട്ടുകളില്‍ ആണ് ബാംഫോര്‍ഡ് ഗോളുകള്‍ നേടിയത്. ഇതില്‍ രണ്ടാമത്തെ ഗോള്‍ ആയിരുന്നു ഏറ്റവും മനോഹരം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ലീഡ്സ് യുണൈറ്റഡ് താരം പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടുന്നത്. ഇന്നത്തെ ഹാട്രിക്കോടെ ബംഫോര്‍ഡിന് ലീഗില്‍ ആറു ഗോളുകളായി‌. ലീഗിലെ ആദ്യ നാലു മത്സരങ്ങളും വിജയിച്ച വില്ല ഇപ്പോള്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് നികല്‍കുജയാണ്.

Comments (0)
Add Comment