പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂള്‍ ശനിയാഴ്ച വൈകുന്നേരം ഷെഫീല്‍ഡ് യുണൈറ്റഡിനെ ആന്‍ഫീല്‍ഡിലേക്ക് സ്വാഗതം ചെയ്യുന്നു

കഴിഞ്ഞ വാരാന്ത്യത്തില്‍ മെര്‍സീസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടണ്‍ 2-2ന് സമനിലയില്‍ പിരിഞ്ഞ ജര്‍ഗന്‍ ക്ലോപ്പിന്റെ ടീം ഷെഫീല്‍ഡ് യുണൈറ്റഡിനെ എങ്ങനെയും പരാജയപ്പെടുത്തി വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കാന്‍ ആയിരിക്കും ശ്രമിക്കുക.

ലിവര്‍പൂളിന് ഈ മല്‍സരത്തില്‍ വിജയം അനിവാര്യമാണ്.കഴിഞ്ഞ വാരാന്ത്യത്തില്‍ എവര്‍ട്ടനുമായുള്ള 2-2 സമനില ആയതില്‍ കയ്പേറിയ ഒരനുഭവം ആയിരുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരു ഞെട്ടിക്കുന്ന തോല്‍വിയും വേദനിപ്പിക്കുന്ന സമനിലയും നേടിയത് അവരെ വേട്ടയാടുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗില്‍ ആകെ സമ്ബാദ്യം ഒരു പോയിന്‍റ് മാത്രമുള്ള ഷെഫീല്‍ഡ് ലിവര്‍പൂളിനെ എങ്ങനെ തടയുന്നു എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന ഒരു കാര്യം ആയിരിക്കും.

Comments (0)
Add Comment