സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും അപ്പോയന്റ്മെന്റുകളടക്കം ഓണ്‍ലൈനാക്കുന്നതിനും മുന്നോടിയായി പുതിയ വെബ്സൈറ്റ് പ്രകാശനം െചയ്തു. പി.എച്ച്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മലിക് ഉദ്ഘാടനം ചെയ്തു. www.phcc.gov.qa എന്നതാണ് വിലാസം. ഉടന്‍തന്നെ പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ അപ്പോയന്റ്മെന്റുകള്‍ എടുക്കാന്‍ കഴിയും. ആരോഗ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന നടപടി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ സാധിക്കുമെന്ന് പി.എച്ച്.സി.സി ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എക്സിക്യൂട്ടിവ് ഡയറക്ടര്‍ അലക്സാന്‍ഡ്ര തരാസി പറഞ്ഞു.
രേഖകള്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് െചയ്യാനുമാകും. പൊതു സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പി.എച്ച്.സി.സിയും നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. ആരോഗ്യസംബന്ധമായ വിവരങ്ങളും അറിവുകളും പൊതുജനങ്ങളുമായി പങ്കുവെക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്. ദേശീയ ആരോഗ്യനയമനുസരിച്ച് എല്ലാവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യസുരക്ഷ നല്‍കുക എന്നതുകൂടി ലക്ഷ്യമാണ്. പി.എച്ച്.സി.സിയുടെ പുതിയ മാറ്റങ്ങളും പുത്തന്‍ വികസന കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്ന തരത്തില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ വിവരസാങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ് പി.എച്ച്.സി.സി ചെയ്യുന്നത്. രാജ്യത്തിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് എല്ലാ ഭാഗത്തുമുള്ള രോഗികള്‍ക്ക് സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെല്‍ത്ത് സെന്‍ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് ഖത്തറില്‍ പ്രാഥമിക ചികിത്സസൗകര്യങ്ങള്‍ പൊതുമേഖലയില്‍ ഒരുക്കുന്നത്. ദേശീയ ആരോഗ്യനയത്തിനനുസരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ് എല്ലാ ഹെല്‍ത്ത് സെന്‍ററുകളിലും നല്‍കുന്നത്.