പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്.സെപ്റ്റംബര്‍ 24നും ഒക്ടോബര്‍ 1നും ഇടയിലുള്ള കൊവി്ഡ കേസുകള്‍ കൂടെ ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ എണ്ണമെന്നും വരും ദിവസങ്ങളിലും ഇതാവര്‍ത്തിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.രാജ്യത്ത് ഇതുവരെ 4,80,017 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്ബത് ലക്ഷം കടന്നു. ഇതുവരെ 35,121,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,037,520 ആയി ഉയര്‍ന്നു.26,116,755 പേര്‍ രോഗമുക്തി നേടി.