ഞായറാഴ്ച്ച നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍ ഉള്ള ചുവന്ന ഉടുപ്പാണ് അനുഷ്കയുടെ വേഷം.ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് തള്ളവിരല്‍ കാണിച്ച് അനുഷ്ക മറുപടിയും നല്‍കുന്നു.അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിനറെ വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. 43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം സീറോയിലാണ് അനുഷ്ക ശര്‍മ ബോളിവുഡില്‍ അവസാനമായി അഭിനയിച്ചത്. ഇതിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അനുഷ്ക നിര്‍മാണ കമ്ബനിയുമായി സജീവമായിരുന്നു. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ വെബ് സീരീസ് അനുഷ്കയുടെ ക്ലീന്‍ സ്ലേറ്റ് ഫിലിംസ് നിര്‍മിച്ചതാണ്.