നവംബര്‍ 15ന് പള്ളികള്‍ തുറക്കുമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഒൗദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വാര്‍ത്തകളേ കണക്കിലെടുക്കാവൂവെന്നും ഉൗഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനമാണ് രാജ്യത്തെ മസ്ജിദുകള്‍ അടക്കം ആരാധനാലയങ്ങള്‍ അടച്ചത്. നവംബര്‍ 15നുശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഇവ തുറക്കുന്നതില്‍ തീരുമാനമെടുക്കുകയെന്ന് സുപ്രീം കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.