രണ്ടാമതും ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സെയ്ഫിന്റെ പ്രതികരണം അങ്ങനെ

ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇവരുടെ മൂന്ന് വയസുകാരന്‍ മകന്‍ തൈമൂറും ആരാധകരുടെ പ്രിയങ്കരനാണ്. ഇപ്പോള്‍രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ സെയ്ഫിന്റെ പ്രതികരണം എന്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് കരീന. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സിനിമയിലേതു പോലുള്ള പ്രതികരണമല്ല തനിക്ക് ലഭിച്ചത് എന്നാണ് കരീന പറയുന്നത്. ദൗര്‍ഭാഗ്യകരം എന്നു പറയട്ടേ എന്റെ വീട്ടില്‍ ഒന്നും സിനിമയിലേതു പോലെയല്ല. കാരണം സെയ്ഫ് വളരെ സാധാരണക്കാരനും ശാന്തനുമാണ്.ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി. അത് ഒരിക്കലും പ്ലാന്‍ ചെയ്തതായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒന്നിച്ച്‌ ഞങ്ങള്‍ വളരെ അധികം സന്തോഷിച്ചു- കരീന പറഞ്ഞു.ഓഗസ്റ്റിലാണ് താരദമ്ബതികള്‍ രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ആരാധകരെ അറിയിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയാണെങ്കിലും ഷൂട്ടിങ് തിരക്കിലാണ് കരീന. ആമിര്‍ ഖാന്റെ നായികയായി ലാല്‍ സിങ് ഛദ്ദയിലാണ് താരം അഭിനയിക്കുന്നത്. ഡല്‍ഹിയില്‍ ഒരു മാസത്തെ ഷൂട്ടിങ്ങിലായിരുന്ന താരം കഴിഞ്ഞ ആഴ്ചയാണ് മുംബൈയിലേക്ക് തിരിച്ചെത്തിയത്.

Comments (0)
Add Comment