രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,383 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,53,806 ആയി.24 മണിക്കൂറിനിടെ 918 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച്‌ ഇതുവരെ 1,08,334 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്.നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,67,496 പേര്‍ ചികിത്സയിലാണ്. 89154 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി.

Comments (0)
Add Comment