രാജ്യത്ത് പുതിയ സ്​കൂളുകളുടെ ആവശ്യകത പരിശോധിക്കാനായി പുതിയ സമിതി രൂപവത്​കരിക്കുന്നു

Doha ; ഇതിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. സ്​കൂള്‍ പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കുന്ന ചുമതലയും ഈ സമിതിക്കായിരിക്കും. രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം വികസിക്കുന്നത്​ കണക്കിലെടുത്താണ്​ തീരുമാനം.അമീരി ദീവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്​ദുല്‍ അസീസ്​ ആല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ്​ കരടിന്​ അംഗീകാരം നല്‍കിയിയത്​.സ്​കൂള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയും രൂപവത്​കരിക്കും. ഇതിനുള്ള കരട് നിയമത്തിനും അംഗീകാരം നല്‍കി.സ്​കൂളുകള്‍ക്കുള്ള മാര്‍ഗരേഖകളും നിയന്ത്രണങ്ങളും തയാറാക്കി സമര്‍പ്പിക്കുക, സ്​കൂള്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുക തുടങ്ങിയവയായിരിക്കും സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ കരട് നിയമങ്ങള്‍ക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും മോള്‍ഡോവന്‍ വിദേശകാര്യ മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച ധാരണപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.സുഡാന്‍ ഇടക്കാല സര്‍ക്കാറും സായുധ സേനയും തമ്മില്‍ ഒപ്പുവെച്ച സുഡാന്‍ സമാധാന കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു.

Comments (0)
Add Comment