രാജ്യത്ത് 24 മണിക്കൂറിനിടെ 70,496 കൊവിഡ് കേസും 964 മരണവും

കഴിഞ്ഞ ഒരാഴ്ചയാായി കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് ആശ്വാസകരമാണെങ്കിലും മരണ നിരക്ക് ഉയയര്‍ന്ന് നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നു. രാജ്യത്തെ ആകെ കൊവിഡ് കേസ് 69 ലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 69,06,152 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,06,940 പേര്‍ രോഗമുക്തി കൈവരിച്ചു. 8,93,592 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് കേസ് അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ മരണ നിരക്കില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്. കൊവിഡ് മൂലം 1,06,490 മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്.മഹാരാഷ്ട്രയും ആന്ധ്രപ്രദേശും കര്‍ണാടകയും തന്നെയാണ് രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 13,395 കേസും 358 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 5292 കേസും 42 മരണവും കര്‍ണാടകയില്‍ 10,704 കേസും 101 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 14,93,884 കേസും 39,430 മരണവും ഇതിനകം ഉണ്ടായിട്ടുണ്ട്.

Comments (0)
Add Comment