ഹ്യൂസ്കക്കെതിരായ മത്സരത്തിന് മുന്‍പ് പത്രക്കാരുമായി സംസാരിക്കുകയായിരുന്നു സിദാന്‍. ഇരുതാരങ്ങളും പരസ്പരം സംസാരിക്കുന്നുണ്ടെന്നും അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും സിദാന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിന്റെ ഹാഫ് ടൈമില്‍ റയല്‍ മാഡ്രിഡ് താരം മെന്‍ഡിയോട് വിനീഷ്യസിന് പാസ് നല്‍കരുതെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിനീഷ്യസിന് പാസ് നല്‍കരുതെന്നും താരം റയല്‍ മാഡ്രിഡിന് എതിരാണ് കളിക്കുന്നതെന്നുമാണ് അന്ന് ബെന്‍സേമ പറഞ്ഞത്. തുടര്‍ന്നാണ് ഇതിനെതിരെ പ്രതികരണവുമായി സിദാന്‍ രംഗത്തെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബെന്‍സേമ വിനീഷ്യസിന് പാസ് നല്‍കുകയും ചെയ്തിരുന്നില്ല.