ലാ ലിഗയില്‍ ശനിയാഴ്ച നടന്ന വിയാറയലുമായുള്ള മല്‍സരത്തില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡ് 0-0ന് സമനിലയില്‍ പിരിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ഗോളില്ലാത്ത സമനിലയ്ക്ക് ഇത് തുടക്കം കുറിച്ചു.അവസാന മിനുട്ടുകളില്‍ കോസ്റ്റക്ക് രണ്ടുതവണ ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും യാനിക് കാരാസ്കോയില്‍ നിന്നുള്ള അപകടകരമായ ക്രോസുകളുമായി ബന്ധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.അവസാന മിനുട്ടില്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ഫോര്‍വേഡ് ജെറാര്‍ഡ് മൊറേനോ വേണ്ടവിധം ഉപയോഗിച്ചില്ല.വിയാറായല്‍ മികച്ച ഫുട്ബോള്‍ കളിച്ചു, റൈറ്റ് ബാക്ക് മാരിയോ ഗാസ്പറിലൂടെ പകുതിയില്‍ തന്നെ ലീഡ് നേടാന്‍ കഴിയുമായിരുന്നു, ഗോള്‍കീപ്പര്‍ ജാന്‍ ഒബ്ലാക്കിന്റെ മികച്ച സേവുകളിലൂടെ രണ്ട് അവസരങ്ങളിലും പരാജയപ്പെട്ടു.ഇതോടെ രണ്ട് സമനില നേടിയ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ 11 ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Comments (0)
Add Comment