ലോകമെങ്ങുമുള്ള വിശ്വാസികളുടെ കണ്ണു മനസ്സും നിറച്ച്‌ ഉംറ തീര്‍ഥാടനത്തിന് മക്കയില്‍ തുടക്കമായി

കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഉംറ കര്‍മങ്ങള്‍. ഓരോ വര്‍ഷവുമെത്തുന്ന ലക്ഷോപ ലക്ഷങ്ങള്‍ക്ക് പകരം ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മതാഫില്‍ പ്രവേശിക്കുന്നത്. വിശ്വാസികളുടെ നെഞ്ചുലച്ച്‌ വിജനമായി കിടന്ന ഹറമിന്‍റെ മുറ്റത്ത് ഇന്ന് വീണ്ടും അവരുടെ ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു.

Comments (0)
Add Comment