ലോകത്തിന്റെ വിവിധ ഭാഗങ്ങളില് വിദൂര ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളെയും കുടുംബത്തെയും രാജ്യത്തേക്ക് ആകര്ഷിക്കാന് ലക്ഷ്യമിട്ടാണ് പദ്ധതി. സുരക്ഷിതത്വത്തിലും ഡിജിറ്റല് പശ്ചാത്തല സൗകര്യങ്ങളിലും ലോകത്ത് ഏറെ മുന്നില് നില്ക്കുന്ന രാജ്യമാണ് യുഎഇ. കോവിഡ്-19 പ്രതിസന്ധിയേയും ദുബായ് അടയ്ക്കമുള്ള യുഎഇ കൃത്യമായി നേരിട്ടു. ഈ സാഹചര്യത്തിലാണ് രാജ്യം കൂടുതല് മേഖലയിലേക്ക് തുറന്നിടാനുള്ള തീരുമാനം. പദ്ധതിയുടെ ഗുണഭോക്താക്കള്ക്ക് ഇന്റര്നെറ്റ് സൗകര്യങ്ങള്, സ്കൂള് എന്നിവയടക്കം എല്ലാ സൗകര്യങ്ങളും ലഭിക്കും. ശമ്ബളത്തിന് വരുമാന നികുതി ഇല്ല. മെഡിക്കല് ഇന്ഷുറന്സ് നിരക്കിന് പുറമേ, 21,097പ രൂപായാണ് പദ്ധതിക്ക് ചെലവ് വരിക.ഒരു വര്ഷമായിരിക്കും പദ്ധതിയുടെ കാലാവധി. നാട്ടില് വിദൂര ജോലി ചെയ്യുന്ന 3.60 ലക്ഷത്തോളം രൂപ (5,000 ഡോളര്) പ്രതിമാസ വരുമാനമുള്ളവര്ക്ക് അപേക്ഷിക്കാം. വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്ട്ട്, യുഎഇയിലും പരിരക്ഷ ലഭിക്കുന്ന ആരോഗ്യ ഇന്ഷുറന്സ്, ജോലി ചെയ്യുന്ന കമ്ബനിയുടെ ഒരു വര്ഷത്തെ കരാര് രേഖ, 5,000 യുഎസ് ഡോളര് മാസ വരുമാനം കാണിക്കുന്ന രേഖ, അവസാന മാസത്തെ പേ സ്ലിപ്പ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയാണ് അപേക്ഷിക്കാന് വേണ്ടത്. അപേക്ഷകന് കമ്ബനി ഉടമയാണെങ്കില് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയും ഹാജരാക്കണം.കോവിഡിനെ തുടര്ന്ന് ദുബായ് ഭാഗിക ലോക് ഡൗണിലായിരുന്നു. നിയന്ത്രണങ്ങള് നീക്കി ജൂലൈ ഏഴുമുതല് അന്താരാഷ്ട്ര വിനോദ സഹഞ്ചാരികള്ക്കായി രാജ്യം തുറന്നു കൊടുത്തു. ലോക യാത്ര, വിനോദ സഞ്ചാര കൗണ്സില് രാജ്യം സ്വീകരിച്ച മുന്കരുതല് നടപടികളുടെ പാശ്ചാത്താലതതില് ദുബായ്ക്ക് സുരക്ഷിത മുദ്ര സമ്മാനിച്ചിരുന്നു.