അടുത്തിടെയായി ഭര്‍ത്താവ് ഭരത് താക്കൂറുമായി ഭൂമിക ചാവ്ല വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയത്തില്‍ അത്ര സജീവമല്ലാത്ത നായികയാണ് ഭൂമിക. അതുകൊണ്ടുതന്നെ ഇതിനെതിരെ ഇതുവരെ പ്രതികരിക്കുകയുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഭൂമിക ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരകര്‍ക്ക് ഞെട്ടിക്കുന്ന മറുപടിയാണ് നല്കുകയുണ്ടായത്. ഫോട്ടോയ്കക്കൊപ്പം ഭൂമിക കുറിച്ച പ്രണയാദ്രമായ വരികള്‍ വിവാഹമോചന വാര്‍ത്തയ്ക്കെതിരെയുള്ള നിഷേധകുറിപ്പായാണ് മനസ്സിലാക്കുന്നത് .