ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി

ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് അബു ഇക്കാര്യം അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്‍റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍.ഷെയ്ന്‍ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രതീപ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രതീപ് ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരിഞ്ഞാലക്കുടയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഗുഡ്‌വില്‍ എനെര്‍ടൈന്റ്‌മെന്റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Comments (0)
Add Comment