സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോ​ഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയിലായിരുന്ന നടനെ മുറിയിലേക്ക് മാറ്റി. അതേസമയം താരം അഞ്ച് ദിവസം ആശുപത്രിയില്‍ തന്നെ തുടരും.

പിറവത്തു നടക്കുന്ന കള എന്ന സിനിമയുടെ സംഘട്ടനരംഗ ചിത്രീകരണത്തിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്രുകയായിരുന്നു. എന്നാല്‍ ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന ഉണ്ടായിരുന്നു. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ താരത്തിനെ പ്രവേശിപ്പിച്ചത്.

Comments (0)
Add Comment