സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, കമ്ബ്യൂട്ടര്‍ ചിപ്പുകള്‍ എന്നിവയുടെ ആഗോള ഭീമനായി സാംസങിനെ നിര്‍മ്മിച്ച ലീ കുന്‍-ഹീ അന്തരിച്ചു

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. വൈറ്റ് കോളര്‍ കുറ്റ കൃത്യങ്ങള്‍ക്ക് രണ്ടു തവണ സര്‍ക്കാര്‍ ശിക്ഷിക്കുകയും മാപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സാംസങ് മരണം സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. 2014 ല്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്ബനിയുടെ അധികാരമേറ്റെടുത്തത്. അക്കാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പലരും ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്സ് യൂണിറ്റിനെ അറിയുന്നത് വിലകുറഞ്ഞ ടെലിവിഷനുകളുടെയും വിശ്വസനീയമല്ലാത്ത മൈക്രോവേവ് ഓവനുകളുടെയും നിര്‍മ്മാതാവായിട്ടാണ്. പ്രാദേശിക ബിസിനസില്‍ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വന്‍കിട ഇല്‌ക്‌ട്രോണിക്‌സ് നിര്‍മാതാക്കളാക്കി മാറ്റിയത്.ലീ കുന്‍-ഹീ കമ്ബനിയെ സാങ്കേതികമായി ഉയര്‍ത്തി. 1990 കളുടെ തുടക്കത്തില്‍ സാംസങ് ജാപ്പനീസ്, അമേരിക്കന്‍ എതിരാളികളെ മറികടന്ന് മെമ്മറി ചിപ്പുകളില്‍ ഒരു പേസെറ്ററായി മാറി. സ്‌ക്രീനുകള്‍ക്ക് ബള്‍ക്ക് നഷ്‌ടമായതിനാല്‍ ഫ്ലാറ്റ് പാനല്‍ ഡിസ്‌പ്ലേകളില്‍ ആധിപത്യം സ്ഥാപിച്ചു. 2000 കളില്‍ സെല്‍‌ഫോണുകള്‍‌ പവര്‍‌ഹ ഹൌ കമ്ബ്യൂട്ടിംഗ് ഉപകരണങ്ങളായി മാറിയപ്പോള്‍ മൊബൈല്‍‌ മാര്‍‌ക്കറ്റില്‍ മധ്യ നിരയില്‍‌ നിന്നും കമ്ബനി ഉയരങ്ങള്‍ കീഴടക്കി.ഇന്ന് ദക്ഷിണ കൊറിയയുടെ സമ്ബദ്‌വ്യവസ്ഥയുടെ ഒരു മൂലക്കല്ലാണ് സാംസങ് ഇലക്‌ട്രോണിക്‌സ്, ഗവേഷണത്തിനും വികസനത്തിനുമായി ലോകത്തെ മുന്‍നിര കോര്‍പ്പറേറ്റുകളില്‍ ഒന്നും. 1987 മുതല്‍ 1998 വരെ സാംസങ് ഗ്രൂപ്പ് ചെയര്‍മാനും 1998 മുതല്‍ 2008 വരെ സാംസങ് ഇലക്‌ട്രോണിക്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും 2010 മുതല്‍ മരണം വരെ സാംസങ് ഇലക്‌ട്രോണിക്സ് ചെയര്‍മാനും ആയിരുന്ന ലീ – ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായിരുന്നു.സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്ബനിയുടെ ചുക്കാന്‍ പിടിക്കുന്നത്.

Comments (0)
Add Comment