സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വിക്ഷേപിച്ച രണ്ട് സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ ഹൂത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സായുധ ഡ്രോണ്‍ ആക്രമണ പരമ്ബരയിലെ ഏറ്റവും പുതിയ നീക്കത്തെയാണ് സഖ്യ സേന പരാജയപ്പെടുത്തിയത്. ഹൂത്തി ഡ്രോണ്‍ ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ അപലപിച്ചു.

Comments (0)
Add Comment