സൗദിയില്‍ കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിനും താഴെയെത്തി

രോഗ മുക്തി നിരക്ക് 95.38 % ആയി ഉയര്‍ന്നു. പതിനായിരത്തിലധികം പേരാണ് ഇനി ചികിത്സയിലുള്ളത്. ഈ മാസം ആരംഭത്തില്‍ 1519 പേരായിരുന്നു സൗദിയിയില്‍ ഗുരുതരാവസ്ഥയിലുണ്ടായിരുന്നത്. ഇന്ന് അത് 993 ആയി കുറഞ്ഞു. 21,227 പേര്‍ ചികിത്സയിലുണ്ടായിരുന്നുവെങ്കിലും, ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ പതിനായിരത്തിലധികം കുറവുണ്ടായി. ഏപ്രില്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

Comments (0)
Add Comment