‘2021 ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കും

അമേരിക്കയിലെ കോവിഡ് മരണം അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അഞ്ച് ലക്ഷം കടക്കുമെന്ന് ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. പഠനത്തില്‍ പറയുന്നത് ജനങ്ങളെല്ലാവരും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ 1,30,000 മരണങ്ങളെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ്.പഠനം നടത്തിയത് യൂണിവേഴ്‌സിറ്റി ഓ‍ഫ് വാഷിംഗ്‍ടണിലെ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍റ് ഇവാല്വേഷന്‍ (ഐ.എച്ച്‌.എം.ഇ ) വിഭാഗത്തിലെ ഗവേഷകരാണ്. കോവിഡ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ഈ ശൈത്യകാലത്ത് അമേരിക്കയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും പഠനത്തിലുണ്ട്.കോവിഡ് പ്രതിരോധത്തില്‍ അമേരിക്കക്ക് മുമ്ബില്‍ എളുപ്പമുള്ള വഴി മാസ്ക് ഉപയോഗം വര്‍ധിപ്പിക്കുക മാത്രമാണെന്ന് ഐ.എച്ച്‌.എം.ഇ ഡയറക്ടര്‍ ക്രിസ് മുറെ പറഞ്ഞു. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനത്തില്‍ കുറവൊന്നുമില്ലെങ്കിലും മാസ്ക് ധരിക്കല്‍ നിര്‍ബന്ധമില്ല. ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ എന്നീ സ്‌റ്റേറ്റുകളില്‍ രോഗ്യവ്യാപനവും മരണനിരക്കും കൂടുതലായിരിക്കുമെന്നും പറയുന്നു.മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത് ന്യൂയോര്‍ക്കില്‍ മാത്രമാണ്. അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത് 221,000 പേരാണ്. സര്‍വേകള്‍ വ്യക്തമാക്കുന്നത് കോവിഡ് പ്രതിരോധത്തില്‍ ഡോണാള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്ക പരാജയപ്പെട്ടതിനാല്‍, ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നത് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ആയ ജോ ബെയ്‍ഡനിലാണെന്നാണ്.

Comments (0)
Add Comment