2021-22 അധ്യയന വര്‍ഷത്തില്‍ ഖത്തറില്‍ പുതിയ സ്വകാര്യ സ്കൂളുകള്‍ തുടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികളാണ് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചത്

പുതിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നിശ്ചിത മാനദണ്ഡങ്ങളും നിബന്ധനകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്‍റ്, സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലം, ലക്ഷ്യം വെക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏത് വിഭാഗക്കാരാണ് തുടങ്ങിയവയെല്ലാം മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും. അപേക്ഷകന്‍ വിദ്യാഭ്യാസമന്ത്രാലയത്തിലോ അതിന് കീഴിലുള്ള ഏതെങ്കിലും വിഭാഗങ്ങളിലോ ജോലി ചെയ്യുന്നവരാകരുത്. അപേക്ഷകന്‍ ഇരുപത്തിയൊന്ന് വയസ്സില്‍ താഴെയുള്ളവരാകരുത്. അപേക്ഷകന്‍റെ ഐഡികാര്‍ഡ് പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിദ്യാഭ്യാസ വകുപ്പിന്‍റെ WWW.EDU.GOV.QA എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഈ വരുന്ന നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം

Comments (0)
Add Comment