24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 578 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ നിലവില്‍ 6,68,154 പേര്‍ ചികിത്സയിലാണ്. ഇതുവരെ 70,78,123 പേര്‍ രോഗമുക്തരായി.ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 10,25,23,469 സാമ്ബിളുകളാണ് പരിശോധിച്ചതെന്നും ശനിയാഴ്ച മാത്രം 11,40,905 സാമ്ബിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,38,961 ആയി. ആന്ധ്രാപ്രദേശില്‍ 8,04,026 കേസുകളും കര്‍ണാടകയില്‍ 7,98,378 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ 7,06,136 പേര്‍ക്കാണ് രോഗം.ഉത്തര്‍പ്രദേശില്‍ ആകെ 4,68,238 കേസുകളും കേരളത്തില്‍ 3,86,087 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Comments (0)
Add Comment