Debit, Credit കാര്‍ഡുകള്‍ വഴിയുള്ള ഇടപ്പാടില്‍ നിയമങ്ങള്‍ മാറുന്നു, Payment ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കൂ..

സന്ദേശത്തില്‍ സെപ്റ്റംബര്‍ 30 മുതല്‍ അന്താരാഷ്ട്ര ഇടപാട് സേവനങ്ങള്‍ നിങ്ങളുടെ കാര്‍ഡില്‍ നിര്‍ത്തലാക്കുന്നുവെന്ന് ആയിരിക്കും. ഇതില്‍ നിങ്ങള്‍ പരിഭ്രാന്തരാകരുത്. കേട്ടോ കാരണം ഇത് നിങ്ങളുടെ സംരക്ഷണത്തിനായി മാത്രം ചെയ്തിട്ടുള്ളതാണ്.സത്യം പറഞ്ഞാല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് (RBI) എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശത്തില്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നില്ലയെങ്കില്‍ അവരുടെ കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര സൗകര്യങ്ങള്‍ അനാവശ്യമായി നല്‍കരുതെന്ന് പറഞ്ഞിട്ടുണ്ട്.ഇതുകൂടാതെ മറ്റ് പല മാറ്റങ്ങളും സെപ്റ്റംബര്‍ 30 മുതല്‍ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡില്‍ നടത്തിയിട്ടുണ്ട്. ഇതുവഴി നിങ്ങളുടെ കാര്‍ഡിന് മികച്ച നിയന്ത്രണം നല്‍കുകയും തട്ടിപ്പ് സാധ്യത കുറയ്ക്കുകയും ചെയ്യും.

സെപ്റ്റംബര്‍ 30 മുതല്‍ കാര്‍ഡില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതാണ്

തുടക്കത്തില്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച്‌ PoS അതായത് പോയിന്റ് ഓഫ് സെയില്‍ ഉപയോഗിച്ച്‌ പണമടയ്ക്കാനോ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനോ മാത്രമേ നിങ്ങള്‍ക്ക് കഴിയൂ. നിലവിലുള്ള എല്ലാ കാര്‍ഡുകള്‍ക്കും പുതിയ കാര്‍ഡുകള്‍ക്കും അല്ലെങ്കില്‍ അടുത്തിടെ പുതുക്കിയ കാര്‍ഡുകള്‍ക്കും ഈ മാറ്റം ബാധകമാകും.പുതുതായി നല്‍കിയ കാര്‍ഡുകള്‍ PoS അല്ലെങ്കില്‍ എടിഎമ്മുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇതുകൂടാതെ, ഓണ്‍‌ലൈന്‍, കോണ്‍‌ടാക്റ്റ്ലെസ് അല്ലെങ്കില്‍ അന്തര്‍‌ദ്ദേശീയ ഇടപാടുകള്‍‌ക്ക് നിങ്ങള്‍‌ കാര്‍‌ഡുകള്‍‌ ഉപയോഗിക്കാന്‍‌ താല്‍‌പ്പര്യപ്പെടുന്നെങ്കില്‍‌, നിങ്ങള്‍‌ ഈ സേവനങ്ങള്‍‌ manually ആരംഭിക്കേണ്ടതുണ്ട്. മൊബൈല്‍ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് വഴി നിങ്ങള്‍ക്ക് ഈ സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ഇതുകൂടാതെ, എടിഎമ്മിലേക്കോ ബാങ്ക് ബ്രാഞ്ചിലേക്കോ പോയി ഈ സേവനങ്ങള്‍ ആരംഭിക്കാം.ഓണ്‍‌ലൈന്‍, കോണ്‍‌ടാക്റ്റ്ലെസ്, അന്തര്‍‌ദ്ദേശീയ സേവനങ്ങള്‍‌ ഒരിക്കലും ഉപയോഗിക്കാത്ത പഴയ അല്ലെങ്കില്‍‌ നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍‌ഡുകളില്‍ ഈ സേവനങ്ങള്‍‌ നിര്‍ത്തലാക്കും. എന്നാല്‍ പുതുക്കിയ കാര്‍ഡുകളിലോ പുതുതായി നല്‍കിയ കാര്‍ഡുകളിലോ ഈ സേവനങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന് ബാങ്ക് അതിന്റെ വിവേചനാധികാരത്തില്‍ തീരുമാനിക്കും.

ഓണ്‍-ഓഫ് സിസ്റ്റം

കാര്‍ഡ് തട്ടിപ്പ് (Card Fraud) ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ആഗ്രഹമനുസരിച്ച്‌ എപ്പോള്‍ വേണമെങ്കിലും സേവനങ്ങള്‍ നിര്‍ത്താം അതുപോലെ ആരംഭിക്കാനും കഴിയും എന്നതാണ്. ഉദാഹരണത്തിന്, നിങ്ങള്‍‌ക്ക് പോസ് അല്ലെങ്കില്‍‌ എ‌ടി‌എമ്മുമായി ഇടപാട് നടത്താന്‍‌ താല്‍‌പ്പര്യമില്ല ഓണ്‍‌ലൈന്‍‌ പേയ്‌മെന്‍റ് മാത്രമേ നടത്താന്‍‌ താല്‍‌പ്പര്യപ്പെടുന്നുള്ളൂവെങ്കില്‍ നിങ്ങള്‍ക്ക് എപ്പോള്‍‌ വേണമെങ്കിലും കാര്‍ഡ് Disable അല്ലെങ്കില്‍ enable ആക്കി മാറ്റം. ഇതുകൂടാതെ, നിങ്ങളുടെ കാര്‍ഡില്‍ നിന്ന് പിന്‍വലിക്കുന്ന തുകകള്‍ക്ക് നിങ്ങള്‍ക്ക് പരിമിതി നിശ്ചയിക്കാന്‍ കഴിയും.അതായത് നിങ്ങളുടെ കാര്‍ഡില്‍ നിന്നും ഒരു ദിവസം 5000 രൂപയില്‍ കൂടുതല്‍ ചെലവാക്കാനോ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലയെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഫിക്സ് ചെയ്യാനും കഴിയും. അതുപോലെ നിങ്ങള്‍ ആഗ്രഹിക്കുമ്ബോള്‍ ഇത് മാറ്റാനും കഴിയും. അതായത് നിങ്ങളുടെ കാര്‍ഡില്‍ എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ്. എന്നാല്‍ ഈ പരിധി ബാങ്ക് നല്‍കിയ പരിധിക്കുള്ളിലായിരിക്കണം.

Manage Debit-Credit card services as

1. ആദ്യമായി മൊബൈല്‍ അല്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം.
2. തുടര്‍ന്ന് കാര്‍ഡ് സെക്ഷനില്‍ പോയി ‘Manage cards’ സെലക്‌ട് ചെയ്യുക
3. ഇതില്‍ നിങ്ങള്‍ക്ക് domestic and International എന്നീ രണ്ട് ഓപ്ഷനുകള്‍ ലഭിക്കും
4. ഇതില്‍ മാറ്റുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക
5. ഇടപാട് അവസാനിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് Off ചെയ്യുക, നിങ്ങള്‍ക്ക് ഇടപാട് ആരംഭിക്കണമെങ്കില്‍ അത് On ചെയ്യുക.
6. ഇടപാടിന്റെ പരിധി പരിമിതപ്പെടുത്തണമെങ്കില്‍, മോഡ് അനുസരിച്ച്‌ നിങ്ങള്‍ക്ക് ഇത് ചെയ്യാനും കഴിയും

Comments (0)
Add Comment