അഭിനയരംഗത്തേക്ക് ചുവടുവച്ച്‌ നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര

അമ്മയ്ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഖെദ്ദ’യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. എഴുപുന്നയില്‍ നടന്ന പൂജാച്ചടങ്ങില്‍ എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രമൊരുക്കുന്നത് മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ‘ഖെദ്ദ’യുടെ നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്. അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ ടീമാണു ഖെദ്ദയ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.

Comments (0)
Add Comment