അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ട്രംപ് മുന്നോട്ട്

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നിലനിന്നതെങ്കില്‍ പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്. ഡെമോക്രോറ്റുകള്‍ക്ക് മുന്‍തൂക്കമുള്ളിടത്തും ട്രംപ് ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്‌ച്ചുവെച്ചു മുന്നോട്ടു നീങ്ങുകയാണ്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടില്‍ 410 എണ്ണത്തില്‍ ഫലം പുറത്ത് വരുമ്ബോള്‍ 180 എണ്ണം ജോ ബൈഡന് ലഭിച്ചു. 249 എണ്ണമാണ് ട്രംപിന് ലഭിച്ചത്.

പതിനാല് സ്റ്റേറ്റുകളില്‍ ട്രംപ് മുന്നില്‍, 12 ല്‍ ബൈഡനും മുന്നേറ്റം തുടരുകയാണ്. ന്യൂജഴ്‌സി, വെര്‍മണ്ട്, വെര്‍ജീനിയ, ന്യൂയോര്‍ക്ക്, അലബാമ, അര്‍ക്കന്‍സോ, കെന്റക്കി, മിസിസിപ്പി എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു. സ്വന്തം സംസ്ഥാനമായ ഡെലവെയര്‍ ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് ബൈഡന്‍ നേടിയത്. റോഡ് ഐലന്‍ഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ്, ഇല്ലിനോയിസ്, ഡെലവെയര്‍, കണക്റ്റിക്കട്ട് എന്നിവയാണ് മറ്റുള്ളവ.അതേസമയം, സര്‍വേ ഫലങ്ങളും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബൈഡന് അനുകൂലമാണ്. ഇതുവരെ പുറത്ത് വന്ന സര്‍വേകള്‍ എല്ലാം ബൈഡനാണ് സാധ്യത നല്‍കുന്നത്.തെരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്ബ് പ്രസിഡന്റ് ഡോണ്‍ഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവലിക്കുന്നത്. 250 അതിഥികള്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച്‌ പാര്‍ട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ജോ ബൈഡന്‍ ഡെലാവറില്‍ ആണ് ഉള്ളത്.

Comments (0)
Add Comment