അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ ഇതിനോടകം വേട്ട്​ രേഖപ്പെടുത്തിയത്​ 10 കോടി പേര്‍

ചൊവ്വാഴ്​ച നടക്കുന്ന വേ​ാ​ട്ടെടുപ്പില്‍ ആറ്​ കോടിയാളുകള്‍ കൂടി വോട്ട്​ ചെയ്യുന്നതോടെ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്​ റെക്കോഡ്​ പട്ടികയില്‍ ഇടം നേടിയേക്കും.16 കോടിയാളുകള്‍ പ്രസിഡന്‍റ​്​ തെരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കുന്നത്​ റെക്കോഡാണെന്ന്​ ഫ്ലോറിഡ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ്​ വിഭാഗം അസോസിയേറ്റ്​ പ്രഫസറായ മൈക്കല്‍ പി. മക്​ഡൊണാള്‍ഡ്​ പറഞ്ഞു.

നേരത്തെ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ട്രാക്ക്​ ചെയ്യുന്ന പ്രെജക്​ടി​െന്‍റ ചുമതലക്കാരനാണ്​ ഇദ്ദേഹം. യു.എസ്​ തെരഞ്ഞെടുപ്പ്​ പ്രൊജക്​ടി​െന്‍റ കണക്കുകള്‍ അനുസരിച്ച്‌​ 23.9 കോടിയാളുകള്‍ക്ക്​ വോട്ടവകാശം ഉണ്ട്​. ചില സംസ്​ഥാനങ്ങളില്‍ 2016 തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലോ അല്ലെങ്കില്‍ അതിനടുത്തോ വോട്ടിങ്​ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്​.അവസാനത്തെ മൂന്ന്​ സംസ്​ഥാനങ്ങളായ ഹവായ്​, ടെക്​സാസ്​, മോണ്ടാന എന്നിവിടങ്ങള്‍ 2016ലെ കണക്കുകള്‍ മറികടന്നിരിക്കുകയാണ്​. നോര്‍ത്ത്​​ കരോലിന, ജോര്‍ജിയ, ന്യൂ മെക്​സികോ, നെവാഡ, ടെന്നിസി എന്നീ സംസ്​ഥാനങ്ങളില്‍ 2016ല്‍ രേഖപ്പെടുത്തിയ വോട്ടി​െന്‍റ 90 ശതമാനം ഇതിനോടകം പോള്‍ ചെയ്​ത്​ കഴിഞ്ഞതായാണ്​ വിവരം.നേരത്തെയുള്ള ​വേ​ാട്ടുകള്‍​ ഡെമോക്രാറ്റ്​ സ്​ഥാനാര്‍ഥി ജോ ബൈഡന്​ ഗുണം ചെയ്യുമെന്നാണ് ​മക്​ഡൊണാള്‍ഡി​െന്‍റ വിലയിരുത്തല്‍. മെയിലിലൂടെയും അല്ലതെയുമുള്ള വോട്ടുകളിലെ വര്‍ധനവ്​ തങ്ങള്‍ക്ക്​ അനുകൂലമാണെന്ന ശുഭാപ്​തി വിശ്വാസത്തിലാണ്​ ഡെമോക്രാറ്റുകള്‍. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരും പ്രതീക്ഷ കൈവിടുന്നില്ല. 2016ലെ പോലെ തന്നെ ഫ്ലോറിഡ, നോര്‍ത്ത്​ കരോലിന എന്നീ സംസ്​ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച്​ പോരാട്ടം വിധി നിര്‍ണയിക്കും.

Comments (0)
Add Comment