അമേരിക്കയില്‍ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു ഡസന്‍ ഇന്ത്യക്കാര്‍ക്ക് ജയം

ജനിഫര്‍ രാജ്കുമാര്‍ (ന്യൂയോര്‍ക്ക്), നിമ കുല്‍ക്കര്‍ണി (കെന്റക്കി), കേശ റാം (വെര്‍മണ്ട്), വന്ദന സ്ലാറ്റര്‍ (വാഷിങ്ടണ്‍), പത്മ കുപ്പ (മിഷിഗന്‍) എന്നിവരാണ് നിയമസഭയിലേക്ക് വിജയിച്ച വനിതകള്‍.നീരജ് ആന്റണി (ഒഹയോ), അമിഷ് ഷാ (അരിസോണ), നിഖില്‍ സാവല്‍ (പെന്‍സില്‍വേനിയ), രഞ്ജീവ് പുരി (മിഷിഗന്‍), ജെറമി കൂണി (ന്യൂയോര്‍ക്ക്) എന്നിവരും വിജയിച്ചു. ജേ ചൗധരി ഉത്തര കാരലൈനയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കലിഫോര്‍ണിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആഷ് കല്‍റയുടേത് ഹാട്രിക് ജയമാണ്. ടെക്സസ് ജില്ലാ ജഡ്ജി തെരഞ്ഞെടുപ്പില്‍ റവി സാന്‍ഡിലും വിജയിച്ചു.ഡോ. അമി ബെറ, പ്രമീള ജയപാല്‍, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി എന്നിവര്‍ യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Comments (0)
Add Comment