ചുഴലിക്കാറ്റായാല്‍ കേരളം മുറിച്ചു കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തപ്പെട്ടേക്കും.ഈ സാഹചര്യത്തില്‍ 25 മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം രൂപമെടുത്തതോടെ സംസ്ഥാനത്ത് തുലാമഴയുടെ ശക്തി കുറഞ്ഞിരുന്നു. പിന്നാലെയാണ് നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചത്.ഇന്ത്യന്‍ മഹാസമുദ്രത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ന്യൂനമര്‍ദം രൂപമെടുക്കുന്നത്. രൂപമെടുത്ത ശേഷം 48 മണിക്കൂറിനിടെ ഇത് തീവ്രന്യൂനമര്‍ദമായി മാറും. പിന്നീട് ശക്തി വീണ്ടും കൂടി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ശ്രീലങ്കയിലും തമിഴ്‌നാട്ടിലുമായി കരകയറും. നവംബര്‍ 25നും 27നുമിടയിലാണ് ന്യൂനമര്‍ദം തമിഴ്‌നാട് തീരം തൊടാന്‍ സാധ്യത.ഈ സമയങ്ങളില്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. ഇതു സംഭവിച്ചാല്‍ കേരളത്തിലടക്കം അതിശക്തമായ മഴയ്ക്ക് കാരണമാകും. മധ്യകേരളത്തിലാകും തുടക്കത്തില്‍ കൂടുതല്‍ മഴ ലഭിക്കുക. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി യെമന്‍ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇത് തീരം തൊടുന്നതിന് മുമ്ബ് ദുര്‍ബലമാകുമെന്നാണ് നിഗമനം. ഈ ന്യൂനമര്‍ദം രാജ്യത്തെ ബാധിക്കില്ലെന്നും ഐഎംഡി വ്യക്തമാക്കുന്നു.