അബൂദബി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്, യാത്രക്കാര്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുമ്ബോഴേക്കും പരിശോധനഫലം ലഭ്യമാക്കും.കോവിഡ് പോസിറ്റിവ് കേസുകള്‍ കണ്ടെത്തല്‍, അണുബാധയുടെ വ്യാപനം തടയല്‍, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെയാണിതെന്ന് പേഷ്യന്റ് മാനേജ്മെന്റ് സി.ഇ.ഒ ഡോ.പാര്‍ത്ത പ്രോട്ടിം ബാനര്‍ജി അറിയിച്ചു. ലോകത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ ഇല്ലാത്ത മികച്ച സൗകര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.അബൂദബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിനു പുറത്ത് ഒരു മാസത്തിനകമാണ് മികച്ച നിലവാരത്തില്‍ പരിശോധന സൗകര്യം സജ്ജമാക്കിയത്. യാത്രക്കാര്‍ക്ക് അവരുടെ പി.സി.ആര് പരിശോധന ഫലങ്ങള്‍ക്ക് 30 മിനിറ്റില്‍ കൂടുതല്‍ കാത്തിരിക്കേണ്ടതില്ല. പി.സി.ആര് പരിശോധന ലാബില്‍ വിശദമായും വേഗത്തിലും നടത്തും. സുഗമമായ ലോജിസ്റ്റിക്സ് സൗകര്യവും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സും ഗതാഗത സൗകര്യങ്ങളും സദാ റെഡിയാണ്. കോവിഡ് പോസിറ്റിവ് കണ്ടെത്തുന്നവരെ പ്രത്യേക ക്വാറന്റീന് സെന്ററിലെത്തിക്കാനും അടിയന്തര ചികിത്സ ഉറപ്പാഅബൂദബി: ക്കാനും പ്രത്യേക സൗകര്യമുണ്ട്.