ആക്കുളം മുതല്‍ കൊല്ലം വരെയുള്ള ജലപാതയിലുള്ള രണ്ട് ടണലുകള്‍ ഉടന്‍ പുനരുജ്ജീവിപ്പിക്കും

722 മീറ്റര്‍ നീളമുള്ള ശിവഗിരി തുരപ്പും 350 മീറ്റര്‍ നീളമുള്ള ചിലക്കൂര്‍ തുരപ്പുമാണ് ആക്കുളം – കൊല്ലം പാതയിലെ പ്രധാന ടണലുകള്‍. ഇവയുടെ പുനരജ്ജീവനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ശിവഗിരി തുരപ്പ്

1880ല്‍ നിര്‍മ്മിച്ച ശിവഗിരി തുരപ്പ് ഏഷ്യയില്‍ ഇത്തരത്തിലുള്ള ഒരേയൊരു തുരപ്പാണ്. 1934നും 1942നും ഇടയില്‍ ഇത് കോണ്‍ക്രീറ്റ് ലൈനിംഗ് ആക്കി. കാലക്രമണേ തടസപ്പെട്ട ജലഗതാഗതം പുനരാരംഭിക്കുന്നതിനായി ഡ്രെഡ്‌ജിംഗ് ജോലികള്‍ നടന്നുവരികയാണ്. ശിവഗിരി, ചിലക്കൂര്‍ തുരപ്പുകളിലൂടെ ബോട്ടുകള്‍ക്ക് 4.7 മീറ്റര്‍ വ്യാസത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ബോട്ടുകള്‍ക്ക് സാധാരണ സഞ്ചരിക്കുന്നതിന് മൂന്ന് മീറ്റര്‍ വീതി മതിയാകും.

ട്രയല്‍ റണ്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ജലപാതയുടെ ട്രയല്‍ റണ്‍ നടക്കുക. ആദ്യഘട്ടത്തില്‍ തദ്ദേശീയമായി നിര്‍മ്മിച്ച 24 സീറ്റുള്ള സോളാര്‍ ബോട്ടാണ് സര്‍വീസ് നടത്തുക. പദ്ധതിയുടെ ഭാഗമായി വര്‍ക്കലയില്‍ ടി.എസ് കനാലിന്റെ സമീപത്തുള്ള 60 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 10 രൂപ വീതം ഓരോ കുടുംബത്തി നും അനുവദിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ വീട് സ്ഥലം വാങ്ങുന്നതിനും നാല് ലക്ഷം രൂപ വീട് നിര്‍മ്മിക്കുന്നതിനുമായാണ് നല്‍കുക. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്ബോള്‍ ആറ് മാസത്തേക്ക് 5000 രൂപ നിരക്കില്‍ വാടകയിനത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ സര്‍ക്കാര്‍ നല്‍കും.

ദേശീയ ജലപാത

കൊല്ലം മുതല്‍ തൃശൂര്‍ കോട്ടപ്പുറം വരെ 168 കിലോമീറ്റര്‍. ഇതിന്റെ നവീകരണം പൂര്‍ത്തിയായി. കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ 165 കിലോമീറ്റര്‍. അടുത്തിടെ ഇതും ദേശീയ ജലപാതയായി പ്രഖ്യാപിച്ചു. നവീകരണം തുടങ്ങിയിട്ടില്ല. ദേശീയ ജലപാത അതോറിട്ടിയാണ് നവീകരണം നിര്‍വഹിക്കുന്നത്.

സംസ്ഥാന ജലപാത

കൊല്ലം മുതല്‍ കോവളം വരെ-74.18 കിലോമീറ്റര്‍. കോഴിക്കോട് – ബേക്കല്‍ വരെ 214 കിലോമീറ്റര്‍. ഇതിന്റെ നവീകരണം പുരോഗമിക്കുന്നു. സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് നവീകരണം നിര്‍വഹിക്കുന്നത്. ‘ദേശീയ ജലപാതയുടെ രണ്ടാംഘട്ട വികസനം (കോട്ടപ്പുറം- കോഴിക്കോട് ) 2020- 22 ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ജലപാതവഴിയുള്ള ചരക്ക് ഗതാഗതം അതിനു ശേഷമേ പൂര്‍ണ തോതില്‍ ആരംഭിക്കുകയുള്ളൂ.

Comments (0)
Add Comment