ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളിത്തില്‍ ഒരുങ്ങുന്നു

https://www.instagram.com/p/CH_vx-Igd1l/?utm_source=ig_embed

ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക. രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മറ്റു താരങ്ങള്‍. 2018 ലാണ് അന്ധാദുന്‍ പുറത്തിറങ്ങിയത്.മലയാളത്തില്‍ ഈ വേഷങ്ങള്‍ അഹാന കൃഷ്ണയും മംമ്ത മോഹന്‍ദാസുമാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആഗോള തലത്തില്‍ 456 കോടി രൂപയാണ് വാരിക്കോട്ടിയത്.ചിത്രത്തിന്റെ മലയാളമടക്കമുള്ള റീമേക്ക് പതിപ്പുകളും വന്‍തുകയ്ക്കാണ് വിറ്റുപോയത്. തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലൂടെ മുന്‍കാല നടന്‍ ശങ്കറും അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതയില്ല. നിലവില്‍ കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ശേഷം മുരളി ഗോപിയും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന കുരുതിയിലും നായക വേഷത്തില്‍ പൃഥ്വിരാജ് അഭിനയിക്കും. ഈ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അന്ധാദുന്‍ മലയാളത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

Comments (0)
Add Comment