ആളുകള്‍ നോക്കി നില്‍ക്കെ കീഴ്ക്കാം തൂക്കായ കൂറ്റന്‍ മലയുടെ ഭാഗം അടര്‍ന്ന് കടലില്‍ വീണു

സ്പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗൊമേറ ബീച്ചിലാണ് നടുക്കുന്ന സംഭവം. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചല്‍ നിക്ടര്‍ ടോറസ് ആണ് ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.കടലിന് അഭിമുഖമായി നില്‍ക്കുന്ന ഭാഗത്താണ് മലയിടിച്ചിലുണ്ടായത്. മുന്‍പ് തന്നെ മലയില്‍ വിളളലുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഭാഗത്ത് പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിരുന്നതായി പ്രസിഡന്റ് വ്യക്തമാക്കി.ആളുകള്‍ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ നിരവധി വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെത്തിയിട്ടുണ്ട്. മണ്ണ് നീക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സമീപത്തുണ്ടായിരുന്ന റിസോര്‍ട്ടിലുണ്ടായിരുന്നവരാണ് മല ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പകര്‍ത്തിയത്. വിഡിയോ കാണാം.

Comments (0)
Add Comment