ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്‍റെ മുന്നേറ്റം തുടരുന്നത്. 538 അംഗ ഇലക്ടറല്‍ കോളേജിലെ ഭൂരിപക്ഷമായ 270 കടക്കാന്‍ വെറും 6 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. 6 വോട്ടുള്ള നെവാഡയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. ഇത്, ബൈഡനെ വൈറ്റ് ഹൗസില്‍ എത്തിക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍..അതേസമയം, പ്രസിഡന്‍റ് ട്രംപിനൊപ്പം (Donald Trump) നിലവില്‍ 214 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. എന്നാല്‍, ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയില്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം.ഇന്നലെ ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളി൦ഗ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.