ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍

തന്റെ ഭാര്യക്കും കുഞ്ഞിനുമൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് താരം ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ട് നിന്നത്. ഏകദിന-ടി20 ടീമുകളില്‍ നിന്നാണ് കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറിയത്. അടുത്തിടെയാണ് റിച്ചാര്‍ഡ്സന്റെ ഭാര്യ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.കെയ്ന്‍ റിച്ചാര്‍ഡ്സണ് പകരക്കാരനായി ഫാസ്റ്റ് ബൗളര്‍ ആന്‍ഡ്രൂ ടൈ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പരമ്ബരയില്‍ അംഗമായിരുന്നു ആന്‍ഡ്രൂ ടൈ. ടീമില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള കെയ്ന്‍ റിച്ചാര്‍ഡ്സന്റെ തീരുമാനം അംഗീകരിക്കുന്നുണ്ടെന്നും സെലെക്ടര്‍മാരുടെയും ടീമിന്റെയും മുഴുവന്‍ പിന്തുണ താരത്തിന് ഉണ്ടെന്നും ഓസ്ട്രേലിയന്‍ സെലെക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.

Comments (0)
Add Comment