അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്.വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗിന്റെ നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം നേടിയിരിക്കുന്നനത്.കൂചാതെ കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.’ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.എന്നാല്‍ ഇതിനോടകം സിനിമാ താരങ്ങളായ ഫഫദ് ഫാസില്‍, നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.