ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്

നവംബര്‍ 19 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഡെല്‍ഹിയില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്.ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായാണ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് വിമാനങ്ങള്‍ ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ഖത്തര്‍ സമയം 21:45ന് ദോഹയിലെത്തുന്ന ഫ്‌ളൈറ്റുകള്‍ രാത്രി 22:45 ന് തിരിച്ച്‌ അതേ ദിവസങ്ങളില്‍ ഡെല്‍ഹിയിലെത്തും.

Comments (0)
Add Comment