ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഏറ്റവും നിരാശ നല്‍കിയത് ആദ്യ ഇലവനില്‍ നിശു കുമാര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു

നിശു കുമാറിന് പകരം പ്രശാന്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. എന്നാല്‍ റൈറ്റ് ബാക്കില്‍ പ്രശാന്ത് നടത്തിയ പ്രകടനങ്ങള്‍ അത്ര നല്ലതായിരുന്നില്ല. നിശു കുമാര്‍ ആദ്യ ഇലവില്‍ എത്താത്തതിന് തക്കതായ കാരണം ഉണ്ട് എന്ന് കിബു വികൂന മത്സര ശേഷം പറഞ്ഞു.നിശുകുമാര്‍ പൂര്‍ണ്ണ ഫിറ്റ്നെസില്‍ അല്ല എന്നും നിശു 100% ഫിറ്റായതായി ടീം വിലയിരുത്തുന്നില്ല എന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ പറഞ്ഞത്. നിശു കുമാര്‍ പൂര്‍ണ്ണ ആരോഗ്യവാന്‍ ആയി കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിനെ വലിയ ഗുണം ഉണ്ടാകുന്ന താരമായിരിക്കും നിശു എന്നും വികൂന പറഞ്ഞു. നിശുവിന് പകരം ഇറങ്ങിയ പ്രശാന്ത് നല്ല പ്രകടനമാണ് കാഴ്ചവെച്ചത് എന്നും വികൂന പറഞ്ഞു.

Comments (0)
Add Comment