ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വ്വതി പോസ്റ്റ് ചെയ്ത റീല്‍ വീഡിയോ വൈറലാവുകയാണ്

ഞാനും റീല്‍ ഉപയോഗിക്കാന്‍ പഠിച്ചു’ എന്ന അടിക്കുറിപ്പോടെ പാര്‍വ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗ്ഗീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ സജ്ജീവമായ പാര്‍വ്വതിയുടെ പോസ്റ്റുകള്‍ വലിയ ചര്‍ച്ച ആകാറുണ്ട്.പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് പാര്‍വ്വതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാലയിലാണ് ചിത്രീകരണം. ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ആഷിഖ് അബുവിന്റെ ഓപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.ജി ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് . യാക്‌സണ്‍ പെരേര, നേഹാ നായര്‍ തുടങ്ങിയവരാണ് സംഗീതം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലസംവിധാനം, രഞ്ജിത് അമ്ബാടിയാണ് മേക്ക് അപ്പ്. 2021 ജനുവരിയില്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Comments (0)
Add Comment