ഇരട്ട ഗോളുകളുമായി വെര്‍ണര്‍

യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉക്രൈനെ ജര്‍മ്മനി പരാജയപ്പെടുത്തിയത്‌. ഇരട്ട ഗോളുകള്‍ നേടി തീമോ വെര്‍ണറാണ് ജര്‍മ്മനിയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത്‌. ബയേണ്‍ താരം ലെറോയ് സാനെ ജര്‍മ്മനിയുടെ മറ്റൊരു ഗോള്‍ നേടിയപ്പോള്‍ കോവിഡ് 19 കാരണം പൊറുതിമുട്ടിയ ഉക്രൈനിന് റോമന്‍ യാരെചകാണ് ആശ്വാസ ഗോള്‍ നേടിയത്.ദേശീയ ടീമിലെ മിക്ക താരങ്ങളും കൊറോണ കാരണം കളിക്കാന്‍ സാധിച്ചില്ലെങ്കിലും ആന്‍ഡ്രി ഷെവ്ചെങ്കോയുടെ ഉക്രൈന്‍ പൊരുതിയാണ് പരാജയം സമ്മതിച്ചത്. 12ആം മിനുട്ടില്‍ കളിയിലെ ആദ്യ ഗോള്‍ നേടാനും ജര്‍മ്മന്‍ ഗോള്‍ മുഖത്തെ നിരവധി തകണ വിറപ്പിക്കാനും ഉക്രൈനിനായി. ജര്‍മ്മന്‍ മധ്യനിര ഭരിച്ച ബയേണ്‍ താരം ലിയോണ്‍ ഗൊരെട്സ്ക തന്നെയാണ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും. യുവേഫ നേഷന്‍സ് ലീഗില്‍ സ്പെയിനിനെതിരെയാണ് ജര്‍മ്മനിയുടെ നിര്‍ണായക മത്സരം.

Comments (0)
Add Comment