ഇതോടെ രാത്രിയും രാവിലെയും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്.കഴിഞ്ഞ രണ്ടു ദിവസമായി കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലൈകുന്തയിലെ കാമരാജ് ഡാമിലെ ജലത്തില്‍നിന്ന് ആവിപാറുന്ന കാഴ്ചയും കോടമഞ്ഞിറങ്ങുന്നതും മനോഹര കാഴ്ചയായിട്ടുണ്ട്.തണുപ്പ് വകവെക്കാതെ പലരും ഇത് മൊബൈലിലും കാമറയിലും പകര്‍ത്താന്‍ വാഹനത്തില്‍നിന്നും ഇറങ്ങുന്നുണ്ട്. രണ്ടു ദിവസമായി ഗൂഡല്ലൂരിലും പന്തല്ലൂരിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.