ഈ സീസണില്‍ യുണൈറ്റഡ് ഫോം കണ്ടെത്താന്‍ വിഷമിക്കുമ്ബോള്‍ എവര്‍ട്ടന്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ വിജയം അവരെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും.ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.യുണൈറ്റഡ് കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആഴ്സണലിനോടും അതുപോലെ ചാമ്ബ്യന്‍സ് ലീഗില്‍ ഇസ്ഥാന്‍ബുള്ളിനോടും പരാജയം നേരിട്ടുള്ള വരവാണ്.ഒലെക്ക് പുതിയ എന്തെങ്കിലും മാര്‍ഗം ഈ ടീമിനെ ലീഗില്‍ സജീവമാക്കാന്‍ ചെയേണ്ടി വരും.എല്ലാ മത്സരങ്ങളിലും തുടര്‍ച്ചയായി എട്ട് വിജയങ്ങള്‍ നേടി കാമ്ബെയ്ന്‍ ആരംഭിച്ചതിന് ശേഷം, എവര്‍ട്ടണ്‍ അവരുടെ അവസാന മൂന്ന് മത്സരങ്ങളില്‍ വിജയികളായിട്ടില്ല,ലിവര്‍പൂളിനോട് സമനിലയും ന്യൂ കാസില്‍,സതാംട്ടന്‍ ടീമുകളോട് തോല്‍വിയും നേരിട്ട അവര്‍ എത്രയും പെട്ടെന്നു വിജയവഴിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കും.