ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം ചരിത്രസ്മാരകമായ പത്മനാഭപുരം കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

കൊറോണ വൈറസ് രോഗ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച്‌ 20 മുതലാണ് കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ കൊട്ടാരം തുറന്നപ്പോള്‍ത്തന്നെ കേരളത്തില്‍ നിന്നും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുകയുണ്ടായി. പ്രവേശന കവാടത്തിന് സമീപം സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ കഴുകിയും, ശരീരോഷ്മാവ് പരിശോധിച്ചതിനും ശേഷമാണ് സന്ദര്‍ശകരെ കൊട്ടാരത്തിനു അകത്തേക്ക് ക‌ടത്തി വിടുന്നത്.കൂടാതെ പേര്, മേല്‍വിലാസം മൊബൈല്‍ നമ്ബര്‍ എന്നിവ റജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഒരേ സമയം 10 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. സന്ദര്‍ശകര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഗൈഡിങ് ഇല്ല. ആദ്യദിനം 200 സന്ദര്‍ശകര്‍ എത്തിയതായി കൊട്ടാരം സൂപ്രണ്ട് സി.എസ്.അജിത്കുമാര്‍ പറയുകയുണ്ടായി. രാവിലെ 9 മുതല്‍ വൈകിട്ട് 4.30 വരെയാണ് സന്ദര്‍ശക സമയം. ഉച്ചയ്ക്ക് 12.30 മുതല്‍ 2 വരെ ഇടവേള. മുതിര്‍ന്നവര്‍ക്ക് 40 രൂപയും, കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക് ഉള്ളത്.

Comments (0)
Add Comment