കപ്പേള തെലുങ്കിലേക്ക് ; ജെസ്സിയായി മലയാളി താരം അനിഖ

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അന്ന ബെന്‍ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രത്തെ ,തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ബാല താരമായ അനിഖയാണ്.അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. സിത്താര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.കൊവിഡിന് തൊട്ട് മുന്‍പ് മാത്രം തിയറ്ററില്‍ എത്തിയ ചിത്രം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ സമയത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായതും തിയറ്ററുകള്‍ അടച്ചിട്ടതും. പിന്നീട് ജൂണ്‍ 22ന് കപ്പേള നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തു.

Comments (0)
Add Comment