കമല ഹാരീസിനൊപ്പം വിധി നിര്‍ണായകമായ ഇന്ത്യന്‍ വംശജര്‍ ഇവരൊക്കെ

ഇവിടെ മത്സരിക്കുന്ന ഇന്ത്യന്‍ വംശജരുടെ ഫലവും നിര്‍ണാകയമാണ്.സെനറ്റില്‍ ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ഡെമോക്രാറ്റുകള്‍ 41 സീറ്റുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി 41 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. ആദ്യം ഡെമോക്രാറ്റിക് വന്‍ ലീഡ് നേടിയെങ്കിലും പിന്നീട് ഭൂരിപക്ഷം കൂറഞ്ഞുവരികയാണ്.

1. കമല ഹാരീസ്-വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമല ഹാരീസ് ആണ് മത്സരരംഗത്തുള്ള പ്രമുഖ ഇന്ത്യന്‍ വംശജ. അറ്റോര്‍ണി ജനറല്‍ ആയ ഈ 52 കാരിയുടെ കുടുംബ വേരുകള്‍ തമിഴ്‌നാട്ടിലാണ്. 2016ലെ സെനറ്റിലേക്ക് വിജയിച്ച കമല, 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയിരുന്നു. നിലവിലെ ട്രെന്‍ഡ് അനുസരിച്ച്‌ കമലയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

2. കൃഷ്ണ ബന്‍സാള്‍-റിപബ്ലിക്കന്‍ പാര്‍ട്ടി. യു.എസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന പ്രമുഖ ഇന്ത്യന്‍ വംശജനാണ് കൃഷ്ണ ബന്‍സാള്‍. വ്യവസായിയായ കൃഷ്ണ ചിക്കാഗോയില്‍ നിന്നുള്ളയാളാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ തയ്യാറായെങ്കിലും റിപബ്ലിക്കന്‍ പ്രൈമറിയില്‍ പരാജയപ്പെട്ട് പിന്‍മാറുകയായിരുന്നു. വിദേശനയത്തിലും സാമ്ബത്തിക, വ്യവായ മേഖലയില്‍ കൃത്യമായ നയങ്ങളുള്ളയാളാണ് കൃഷ്ണ ബന്‍സാള്‍.

3. അമരീഷ് ബാബുലാല്‍ ബേര-ഡെമോക്രാറ്റിക് പാര്‍ട്ടി. കാലിഫോര്‍ണിയയിലെ ഏഴാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്കിറ്റില്‍ നിന്ന് 2013 മുതല്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്ക് -ജനപ്രതിനിധി സഭ) വിജയിച്ചുവരുന്ന ഡെമോക്രാറ്റിക് നേതാവാണ് അമരീഷ്. വിദേശകാര്യ സമിതിയില്‍ അംഗമായ അമരീഷ് ഏഷ്യ, പസഫിക് തുടങ്ങിയ മേഖലയുടെ ഉപസമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. സയന്‍സ്, സ്‌പേസ്, ടെക്‌നോളജി എന്നീ കോണ്‍ഗ്രസ് സമിതികളില്‍ ഉപാധ്യക്ഷനുമാണ്.

4. മാഗ്ന അനന്തത്മുല-റിപ്പബ്ലിക്കന്‍ പാര്‍ട്ടി- ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാഗ്ന വിര്‍ജീനിയയിലെ പതിനോന്നാം കോണ്‍ഗ്രസഷ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്നാണ് മത്സരിക്കുന്നത്. പ്രതിരോധ മേഖലയില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ കരാറുകാരിയായി പ്രവര്‍ത്തിച്ചിരുന്നു. ഡെമോക്രാറ്റിക് പ്രമുഖ ഗെറി കൊന്നോലിയെയാണ് മാഗ്ന നേരിടുന്നത്.

5. സാറ ഗിഡിയോണ്‍-ഡെമോക്രാറ്റിക് പാര്‍ട്ടി- മെയിനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. മെയിന്‍ സ്‌റ്റേറ്റ് അസംബ്ലി സ്പീക്കര്‍ ആയിരുന്നു. പിതാവ് ഇന്ത്യക്കാരനാണെങ്കിലും മാതാവ് റോഡസ് ഐലന്‍സില്‍ നിന്നുള്ള രണ്ടാം തലമുറ അമേരിക്കനാണ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസണ്‍ കോളിന്‍സിനെയാണ് 48കാരിയായ സാറ നേരിടുന്നത്.

6. പ്രമീള ജയപാല്‍- ഡെമോക്രാറ്റിക് പാര്‍ട്ടി- നിലവില്‍ ജനപ്രതിനിധിസഭയില്‍ അംഗമായ പ്രമീള വാഷിംഗ്ടണിലെ ഏളാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്്ടില്‍ നിന്നാണ് മത്സരി്കകുന്നത്. ചെന്നൈ സ്വദേശിനിയാണ്. ധനകാര്യ വിദഗ്ധ കൂടിയാണ് പ്രമീള..

7. റോ ഖന്ന- ഡെമോക്രാറ്റിക് പാര്‍ട്ടി- കാലിഫോര്‍ണിയ 17ാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന റോ ഖന്ന നിലവില്‍ ഇവിടെ നിന്നുള്ള പ്രതിനിധിയാണ്. 2017 ജനുവരി മൂന്നിന് ചുമതലയേറ്റ റോയുടെ കാലാവധി 2021 ജനുവരി മൂന്നിന് അവസാനിക്കും. ടെക് വിദഗ്ധനും ഡിജിറ്റല്‍ മേഖലയില്‍ പ്രമുഖനുമാണ് മറാ ഖന്ന. കൊമേഴ്‌സ് വിഭാഗത്തില്‍ മുന്‍ ഡെപ്യുട്ടി സെക്രട്ടറിയുമാണ്.

8. രാജാ കൃഷ്ണമൂര്‍ത്തി- ഡെമോക്രാറ്റിക് പാര്‍ട്ടി- ഇല്ലിനോയില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. എട്ടാം കോണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്നാണ് മത്സരം. ഓവര്‍സൈറ്റ് കമ്മിറ്റി, ഇക്കണോമിക് ആന്റ് കണ്‍സ്യൂമര്‍ പോളിസി ഉപസമിതി, ഇന്റലിജന്‍സ് കമ്മിറ്റി എന്നിവിടങ്ങളില്‍ രപവര്‍ത്തിച്ചു. മുന്‍പ് അറ്റോര്‍ണിയായിരുന്നു. ഇല്ലിനോയി സ്‌പെഷ്യല്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍, ഇല്ലിനോയി ഡെപ്യുട്ടി സ്‌റ്റേറ്റ് ട്രഷറര്‍, ബാരക് ഒബാമയുടെ കയാംപയ്ന്‍ സ്റ്റാഫര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.9.ശ്രീ പ്രിസ്റ്റണ്‍ കുല്‍ക്കര്‍ണി- ഡെമോക്രാറ്റിക് പാര്‍ട്ടി- കെട്‌സാസ് 22ാം കോണ്‍ഗ്രഡ്ണല്‍ ഡിസ്ട്രിക്ടില്‍ നിന്നാണ് കുലക്കര്‍ണി മാറ്റുരകയ്ക്കുന്നത്. ടെക്‌സാസ്, ഹാര്‍വാര്‍ഡ് യൂണിവേഴസിറ്റികളില്‍ നിന്ന് ഉന്നത ബിരുദം നേടിയ കുല്‍ക്കര്‍ണി, വിദേശകാര്യ ഓഫീസിലും സെനറ്റര്‍ ക്രിസ്്റ്റീന്‍ ഗില്ലിബ്രാന്‍ഡിന്റെ പോളിസി, ഡിഫന്‍സ് ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments (0)
Add Comment