ഇതുവരെ 1,38,337 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 798 പേര്‍ ഉള്‍പ്പെടെ 1,29,839 പേര്‍ രോഗമുക്തി നേടി.ഒമ്ബതു പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 857 ആയി. ബാക്കി 7641 പേരാണ് ചികിത്സയിലുള്ളത്. 105 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 6068 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,29,227 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. മരണനിരക്ക് വീണ്ടും ഉയരുന്നതാണ് കഴിഞ്ഞ രണ്ടുദിവസത്തെ സവിശേഷത. രണ്ടും മൂന്നും ആയി കുറഞ്ഞ പ്രതിദിന മരണം വീണ്ടും ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. അതേസമയം, പുതിയ കേസുകളില്‍ കുറവുണ്ട്. ഇതോടൊപ്പം രോഗമുക്തരുടെ എണ്ണവും കൂടുന്നതിനാല്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വര്‍ധനയുണ്ടായില്ല.നവംബറില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വര്‍ധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാല്‍ അടുത്ത മാസം നിര്‍ണായകമാണ്. ഏതാനും ദിവസമായി പുതിയ കേസുകളേക്കാള്‍ കൂടുതലാണ് രോഗമുക്തി.