ഇതുവരെ 1,32,478 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 738 പേര് ഉള്‍പ്പെടെ 1,23,314 പേര് രോഗമുക്തി നേടി. അഞ്ചുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 816 ആയി.ബാക്കി 8348 പേരാണ് ചികിത്സയിലുള്ളത്. 120 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 8348 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 9,71,489 പേര്‍ക്ക് കുവൈത്തില്‍ കോവിഡ് പരിശോധന നടത്തി. തീവ്രപരിചരണ വിഭാഗത്തില്‍ 90 ശതമാനവും കുവൈത്തികളാണ്. പുതിയ കേസുകളും രോഗമുക്തിയും രണ്ടുമാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന് മുകളിലായി തുടരുകയാണ്.
കുവൈത്തില്‍ തിങ്കളാഴ്ച 735 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
